യുവി-കൈഫ് ഷോയും ദാദയുടെ ജ​ഴ്സി കറക്കലും
Monday, July 13, 2020 12:15 AM IST
സ​​ച്ചി​​ൻ പു​​റ​​ത്താ​​യാ​​ൽ ക​​ളി തോ​​റ്റെ​​ന്ന് വി​​ശ്വ​​സി​​ച്ചി​​രു​​ന്ന ഇ​​ന്ത്യ... സ​​ച്ചി​​നു പ​​റ്റാ​​ത്തി​​ട​​ത്ത് സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ ചി​​ല ​​പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ൽ ആ​​ശ്വാ​​സം ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന ഇ​​ന്ത്യ... പി​​ന്തു​​ട​​ർ​​ന്നു ജ​​യി​​ക്കാ​​ൻ അ​​റി​​യാ​​ത്ത ഇ​​ന്ത്യ... സ​​ച്ചി​​ൻ പു​​റ​​ത്താ​​യാ​​ൽ ടെ​​ലി​​വി​​ഷ​​ൻ ഓ​​ഫ് ചെ​​യ്ത് നി​​രാ​​ശ​​യോ​​ടെ ന​​ട​​ന്ന​​ക​​ലു​​ന്ന ആ​​രാ​​ധ​​ക​​രു​​ള്ള ഇ​​ന്ത്യ... അ​​താ​​യി​​രു​​ന്നു തൊ​​ണ്ണൂ​​റു​​ക​​ളി​​ലെ​​യും ര​​ണ്ടാ​​യി​​ര​​ങ്ങ​​ളു​​ടെ തു​​ട​​ക്ക​​ത്തി​​ലെ​​യും ടീം ​​ഇ​​ന്ത്യ... എ​​ന്നാ​​ൽ, 2002 ജൂ​​ലൈ 13ന് ​​ലോ​​ഡ്സി​​ൽ ഒ​​രു അ​​ദ്ഭു​​തം ന​​ട​​ന്നു. ര​​ണ്ട് യു​​വ​​താ​​ര​​ങ്ങ​​ൾ ജ്വ​​ലി​​ച്ചു​​യ​​ർ​​ന്ന​​പ്പോ​​ൾ നാ​​റ്റ്‌വെ​​സ്റ്റ് സീ​​രീ​​സ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ൽ ഇ​​ന്ത്യ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ആ​​വേ​​ശ​​ഭ​​രി​​ത​​നാ​​യ ക്യാ​​പ്റ്റ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി ലോ​​ഡ്സി​​ന്‍റെ ബാ​​ൽ​​ക്ക​​ണി​​യി​​ൽ​​നി​​ന്ന് ജ​​ഴ്സി ഉൗ​​രി ആ​​ന​​ന്ദ​​നൃ​​ത്ത​​മാ​​ടി. ആ ​​നൃ​​ത്ത​​വും കി​​രീ​​ട ജ​​യ​​വും ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം പി​​ന്നീ​​ട് ഉ​​യ​​ർ​​ത്തു​​ന്ന​​താ​​ണ് ലോ​​കം ക​​ണ്ട​​ത്.

യു​​വ​​രാ​​ജ് സിം​​ഗ് - മു​​ഹ​​മ്മ​​ദ് കൈ​​ഫ് കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ ചരി​​ത്ര​​പ​​ര​​മാ​​യ ലോ​​ഡ്സ് ചേ​​സിം​​ഗി​​ന് ഇ​​ന്ന് 18-ാം വാ​​ർ​​ഷി​​കം. ഇം​​ഗ്ല​​ണ്ട് മു​​ന്നോ​​ട്ടു​​വ​​ച്ച 326 റ​​ണ്‍​സ് എ​​ന്ന അ​​ക്കാ​​ല​​ത്തെ പ​​ടു​​കൂ​​റ്റ​​ൻ വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ഇ​​ന്ത്യ​​ൻ ടീം 24 ​​ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 146 എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ന്നു. അ​​വി​​ടെ​​നി​​ന്നാ​​ണ് യു​​വി-​​കൈ​​ഫ് ഷോ ​​ആ​​രം​​ഭി​​ച്ച​​ത്. 14 റ​​ണ്‍​സു​​മാ​​യി അ​​ഞ്ചാം വി​​ക്ക​​റ്റി​​ന്‍റെ രൂ​​പ​​ത്തി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ പു​​റ​​ത്താ​​യ​​തോ​​ടെ ആ​​രാ​​ധ​​ക​​രി​​ൽ പ​​ല​​രും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്ന് വി​​ശ്വ​​സി​​ച്ചു. എ​​ന്നാ​​ൽ, യു​​വ​​രാ​​ജും (63 പ​​ന്തി​​ൽ 69), കൈ​​ഫും (75 പ​​ന്തി​​ൽ 87 നോ​​ട്ടൗ​​ട്ട്) ചേ​​ർ​​ന്ന് ഇ​​ന്ത്യ​​യെ വി​​ജ​​യ​​തീ​​ര​​ത്തേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​താ​​ണ് പി​​ന്നീ​​ട് ക​​ണ്ട​​ത്. 106 പ​​ന്ത് നേ​​രി​​ട്ട യു​​വി-​​കൈ​​ഫ് സ​​ഖ്യം ആ​​റാം വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ​​ത് 121 റ​​ണ്‍​സ്. മൂ​​ന്ന് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ഇ​​ന്ത്യ​​യെ ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച കൈ​​ഫ് ക​​ളി​​യി​​ലെ താ​​ര​​മാ​​യി. ട്രെ​​സ്കോ​​ത്തി​​ക്കി​​ന്‍റെ​​യും (109), നാ​​സ​​ർ ഹു​​സൈ​​ന്‍റെ​​യും (115) സെ​​ഞ്ചു​​റി മി​​ക​​വി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട് 50 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റി​​ന് 325 റ​​ണ്‍​സ് എ​​ടു​​ത്ത​​ത്. മ​​റു​​പ​​ടി​​യി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ വി​​രേ​​ന്ദ​​ർ സെ​​വാ​​ഗും (45), ഗാം​​ഗു​​ലി​​യും (60) ഒ​​ന്നാം വി​​ക്ക​​റ്റി​​ൽ 106 റ​​ണ്‍​സ് എ​​ടു​​ത്ത​​ശേ​​ഷം ഇ​​ന്ത്യ​​ക്ക് വ​​ഴി​​തെ​​റ്റു​​ക​​യാ​​യി​​രു​​ന്നു.


1983 ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​തി​​നു​​ശേ​​ഷം ലോ​​ഡ്സി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച കി​​രീ​​ട ജ​​യ​​മാ​​യി​​രു​​ന്നു 2002ലേ​​ത്. 1996, 1999 ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്കി​​ടെ (സിം​​ബാ​​ബ്‌​വെ, ​ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി​​വ​​യൊ​​ഴി​​കെ) ചേ​​സിം​​ഗി​​ൽ സ​​ച്ചി​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​പോ​​ലും നേ​​ടാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ട് ജ​​യം മാ​​ത്ര​​മേ നേ​​ടാ​​ൻ ക​​ഴി​​ഞ്ഞു​​ള്ളൂ. 1999 ജ​​നു​​വ​​രി 31നും 2002 ​​ജൂ​​ലൈ 13നും ​​ഇ​​ട​​യി​​ലാ​​യി ഇ​​ന്ത്യ തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്പ​​ത് ഏ​​ക​​ദി​​ന ഫൈ​​ന​​ലു​​ക​​ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു, അ​​തി​​ൽ അ​​ഞ്ച് തോ​​ൽ​​വി ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു. അ​​തി​​നെ​​ല്ലാം അ​​വ​​സാ​​നം കു​​റി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു നാ​​റ്റ്‌വെ​​സ്റ്റ് സീ​​രീ​​സ് കി​​രീ​​ടം.


അനീഷ് ആലക്കോട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.