പരിശീലനത്തിനായി കാറ് വിൽപ്പനയ്ക്ക്
Sunday, July 12, 2020 12:24 AM IST
ജയ്പുർ: ഒളിന്പിക്സ് തയാറെടുപ്പിനാവശ്യമായ പണത്തിനായി തനിക്കു സമ്മാനം ലഭിച്ച ബിഎംഡബ്ല്യു വാഹനം വിൽപ്പനയ്ക്കുവച്ച് ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സ്പോണ്‍സർമാരെ ലഭിക്കാതിരിക്കുകയും പരിശീലനത്തിന് മറ്റു വഴികൾ ഇല്ലാതായതോടെയുമാണ് വാഹനം വിൽക്കാൻ താരം തീരുമാനിച്ചത്. സംഭവം വാർത്തയായതോടെ നിരവധിപ്പേർ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ ദ്യുതി പോസ്റ്റ് നീക്കം ചെയ്തു.