സൊമാലിയൻ മുൻ താരം കൊറോണ ബാധിച്ച് അന്തരിച്ചു
Thursday, March 26, 2020 11:57 PM IST
ലണ്ടൻ: സൊമാലിയൻ മുൻ ഫുട്ബോൾ താരം അബ്ദുൾഖാദിർ മുഹമ്മദ് ഫറ (59) കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്തരിച്ചു. കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട താരം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ആശുപത്രിയിൽവച്ചാണ് അന്തരിച്ചത്. കഴിഞ്ഞ നാലുവർഷമായി ഫറ സൊമാലിയൻ കായിക മന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷനും സൊമാലി ഫുട്ബോൾ ഫെഡറേഷനുമാണ് ഫറയുടെ മരണ വാർത്ത അറിയിച്ചത്.