ഇന്ത്യൻ ടീം അംഗങ്ങൾക്ക് വീടുകളിൽ പരിശീലനം
Wednesday, March 25, 2020 11:07 PM IST
മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണ്‍ ആയതോടെ കായിക താരങ്ങളുടെ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളും അവതാളത്തിലായി. വീട്ടിലിരുന്ന് ഭഷണം കഴിക്കലും വിശ്രമവും മാത്രമാകുന്നതോടെ ശരീരിക ക്ഷമതയിലും ഫിറ്റ്നസിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ, അതിനെ അതിജീവിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വീട്ടിലിരുന്ന് പരിശീലനം ചെയ്യാനുള്ള പദ്ധതിയാണ് ടീം ഫിസിയോയും സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചും ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ഭാഗമായിരിക്കുന്ന എല്ലാവർക്കും ഫിറ്റ്നസ് റുട്ടീൻസ് നൽകിയിട്ടുണ്ട്. ഫിറ്റ്നസ് റുട്ടീൻസ് നൽകി എന്നതുമാത്രമല്ല ദിനംപ്രതി അതിന്റെ അപ്ഡേറ്റുകൾ ഫിസിയോയെയും സ്ട്രെംഗ്തനിംഗ് പരിശീലകനെയും അറിയിക്കുകയും വേണം.