ചൈനീസ് ഗുസ്തിക്കാർ ഇന്ത്യയിലേക്കില്ല
Tuesday, February 18, 2020 12:09 AM IST
ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ചൈനീസ് താരങ്ങൾ പങ്കെടുക്കില്ല. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ചൈനീസ് താരങ്ങൾക്കുള്ള വീസ നിഷേധിച്ചതോടെയാണിത്.
40 ചൈനീസ് ഗുസ്തി താരങ്ങൾക്കാണ് വീസ നിഷേധിച്ചത്. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 1500ൽ അധികം പേർ ചൈനയിൽ മരിച്ചതായാണ് റിപ്പോർട്ട്. വൈറസ് ഭീഷണിയെത്തുടർന്ന് ഒളിന്പിക് യോഗ്യതാ വനിതാ ഫുട്ബോൾ, ലോക അത്ലറ്റിക് ഇൻഡോർ ചാന്പ്യൻഷിപ്പ്, എഫ് വണ്‍, ഏഷ്യ-ഓഷ്യാന ഒളിന്പിക് ബോക്സിംഗ് യോഗ്യത തുടങ്ങിയ ചൈനയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ റദ്ദാക്കിയിരുന്നു.