റയലിനു കുടുക്ക്
Tuesday, February 18, 2020 12:09 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത സമനില കുടുക്ക്. ലീഗിൽ ഒന്നാം സ്ഥാനക്കാരായ റയലിനെ 17-ാം സ്ഥാനത്തുള്ള സെൽറ്റ വിഗോ 2-2 സമനിലയിൽ തളച്ചു. ടോണി ക്രൂസ് (52), സെർജ്യോ റാമോസ് (65 -പെനൽറ്റി) എന്നിവരായിരുന്നു റയലിന്റെ ഗോൾ നേട്ടക്കാർ. സ്മലോവ് (ഏഴ്), സാന്റി മിന (85) എന്നിവർ സെൽറ്റയ്ക്കായും ഗോൾ നേടി. ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി റയലാണ് ഒന്നാമത്. 52 പോയിന്റുമായി ബാഴ്സ രണ്ടാമതുണ്ട്. മൂന്ന് പോയിന്റ് ലീഡ് നിലനിർത്താനുള്ള അവസരമാണ് സമനിലയിലൂടെ റയൽ നഷ്ടപ്പെടുത്തിയത്.