ചൈനീസ് ഗ്രാൻപ്രീ നീട്ടിവയ്ക്കും
Thursday, February 13, 2020 12:11 AM IST
ബക്കു: കൊറോണ വൈറസ് ഭീതിവിതച്ച് മനുഷ്യജീവൻ അപഹരിക്കുന്ന പശ്ചാത്തലത്തിൽ ചൈനീസ് ഗ്രാൻപ്രീ കാറോട്ട മത്സരം നീട്ടിവയ്ക്കേണ്ടിവരുമെന്ന് ഫോർമുല വണ്‍ സിഇഒ ചേസ് കാരെ പറഞ്ഞു. ഏപ്രിൽ 19നാണ് ചൈനീസ് ഗ്രാൻപ്രീ അരങ്ങേറേണ്ടിയിരുന്നത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 1,100 പേർ ചൈനയിൽ മരിക്കുകയും 44,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.