ഇംഗ്ലണ്ടിന് പരമ്പര
Tuesday, January 28, 2020 12:14 AM IST
ജൊഹന്നാസ്ബര്‍ഗ്: ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 191 റണ്‍സിനു ജയിച്ചു. 466 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ദിവസം കൂടി ബാക്കിയിരിക്കേ 274 റണ്‍സിന് ഓള്‍ഔട്ടായി. മാര്‍ക് വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ വുഡാണ് മാന്‍ ഓഫ് ദ മാച്ച്. നാലു മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-1ന് നേടി.
ഇംഗ്ലണ്ട്: 400/248 ദക്ഷിണാഫ്രിക്ക: 183 / 274
98 റണ്‍സെടുത്ത റാസി വാന്‍ഡെര്‍ ഡുസനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
ബെന്‍ സ്റ്റോക്സാണ് മാന്‍ ഓഫ് ദ സീരീസ്.