അ​പൂ​ര്‍വി ച​ന്ദേ​ല​യ്ക്കും ദി​വ്യാം​ശ് സിം​ഗി​നും സ്വ​ര്‍ണം
Tuesday, January 21, 2020 10:49 PM IST
ഇ​ന്‍സ്ബ്ര​ക് (ഓ​സ്ട്രി​യ): ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍മാ​രാ​യ അ​പൂര്‍വി ച​ന്ദേ​ല​യ്ക്കും ദി​വ്യാം​ശ് സിം​ഗി​നും ഓ​സ്ട്രി​യ​യി​ല്‍ ന​ട​ക്കു​ന്ന മേ​ട​ണ്‍ ക​പ്പ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലാ​ണ് അ​പൂര്‍വി സ്വ​ര്‍ണം നേ​ടി​യ​ത്. 251.4 ആ​യി​രു​ന്നു ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ സ്‌​കോ​ര്‍. 229 പോ​യി​ന്‍റ് നേ​ടി​യ ഇ​ന്ത്യ​യു​ടെ അ​ന്‍ജും മൗ​ദ്ഗി​ലി​നാ​ണ് വെ​ങ്ക​ലം.


പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലാ​ണ് ദി​വ്യാം​ശി​ന് സ്വ​ര്‍ണം. 249.7 ആ​യി​രു​ന്നു ഫൈ​ന​ലി​ല്‍ ദി​വ്യാം​ശി​ന്‍റെ സ്‌​കോ​ര്‍. വെ​ങ്ക​ലം ഇ​ന്ത്യ​യു​ടെ ദീ​പ​ക് കു​മാ​ര്‍ (228 പോ​യി​ന്‍റ്) നേ​ടി. നാ​ലു പേ​രും 2020 ടോ​ക്കി​യ ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.