ഉഷ സ്കൂൾ കായിക പ്രതിഭകളെ ക്ഷണിക്കുന്നു
Thursday, January 16, 2020 12:27 AM IST
കോഴിക്കോട്: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലേക്കുള്ള ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഖേലോ ഇന്ത്യയുടെ സഹകരണത്തോടെ ഉഷ സ്കൂൾ കാമ്പസിൽ ഫെബ്രുവരി എട്ടിനു നടക്കും. 2007, 2008, 2009 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, പഞ്ചായത്ത്/മുൻസിപാലിറ്റി/ കോർപ്പ റേഷനിൽനിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ എട്ടിന് ഉഷ സ്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.
ഒളിമ്പ്യൻ പി.ടി. ഉഷയും ഖേലോ ഇന്ത്യയുടെ പ്രതിനിധികളും ഉൾപ്പെട്ട സെലക്ഷൻ പാനൽ ആണ് അത്ലറ്റുകളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്, കിനാലൂർ, ബാലുശേരി, കോഴിക്കോട്, ഫോണ്‍ - 0496-2645811, 9539007640.