വൻ വീഴ്ചകൾ! ലിവർപൂൾ, ചെൽസി തോറ്റു, ബാഴ്സയ്ക്ക് സമനില
Thursday, September 19, 2019 12:12 AM IST
നേ​പ്പി​ള്‍സ്/​ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളു​ടെ തു​ട​ക്കം അ​ട്ടി​മ​റി​ക​ളോടെ. കി​രീ​ടം നി​ല​നി​ര്‍ത്താ​നി​റ​ങ്ങു​ന്ന ലി​വ​ര്‍പൂ​ളി​ന് നാ​പ്പോ​ളി​യോ​ടേ​റ്റ തോ​ല്‍വി​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​തം. ബാ​ഴ്‌​സ​ലോ​ണ​യ്ക്കു സ​മ​നി​ലകൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചെ​ല്‍സി തോ​റ്റു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​ട്ടി​മ​റി​ക്കാ​രാ​യ അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാം വി​ജ​യ​ത്തു​ട​ക്ക​മി​ട്ടു.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ നാ​പ്പോ​ളി​യു​ടെ ഗ്രൗ​ണ്ടി​ല്‍ 1-0ന് ​തോ​റ്റ​ശേ​ഷ​മു​ള്ള ലി​വ​ര്‍പൂ​ളി​ന്‍റെ കു​തി​പ്പ് കി​രീ​ട​ത്തി​ലാ​ണ് ചെ​ന്നു നി​ന്ന​ത്. ഈ ​സീ​സ​ണി​ലും അ​താ​വ​ര്‍ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ലി​വ​ര്‍പൂ​ളി​നു ല​ഭി​ച്ച​ത്. ഗ്രൂ​പ്പ് ഇ​യി​ല്‍ നാ​പ്പോ​ളി​യു​ടെ സാ​ന്‍ പൗ​ളോ​യി​ലി​റ​ങ്ങി​യ ലി​വ​ര്‍പൂ​ളി​ന് ഇ​ത്ത​വ​ണ​യും ഫ​ലം മ​റ്റൊ​ന്നാ​ക്കാ​നാ​യി​ല്ല. നാ​പ്പോ​ളി എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ലി​വ​ര്‍പൂ​ളി​നെ തോ​ല്‍പ്പി​ച്ചു. ക​ളി​യു​ടെ അ​വ​സാ​ന പ​ത്തു​മി​നി​റ്റി​നി​ടെ​യാ​ണ് ഗോ​ള്‍ ര​ണ്ടും വീ​ണ​ത്.

82-ാം മി​നി​റ്റി​ല്‍ ഒ​രു ഫൗ​ളി​നെ​ത്തു​ട​ര്‍ന്ന് ല​ഭി​ച്ച പെ​ന​ല്‍റ്റി ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സ് വ​ല​യി​ലാ​ക്കി. ഈ ​പെ​ന​ല്‍റ്റി അ​നു​വ​ദി​ച്ച​തി​നെ ലി​വ​ര്‍പൂ​ള്‍ പ​രി​ശീ​ല​ക​ന്‍ യ​ര്‍ഗ​ന്‍ ക്ലോ​പ്പ് ചോ​ദ്യം ചെ​യ്തു. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ ഫെ​ര്‍ണാ​ണ്ടോ ലോ​റ​ന്‍റെ നാ​പ്പോ​ളി​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടോ​ട്ട​ന​ത്തി​ലാ​യി​രു​ന്ന ലോ​റ​ന്‍റെ ഈ ​സീ​സ​ണ്‍ മു​ത​ല്‍ നാ​പ്പോ​ളി​യി​ലാ​ണ്. നാ​പ്പോ​ളി​ക്കാ​യി താ​ര​ത്തി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്. ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ള്‍ക്കെ​തി​രേ നാ​പ്പോ​ളി സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ആ​റി​ല്‍ അ​ഞ്ച് ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ജ​യ​മാ​യി​രു​ന്നു. 2017 ന​വം​ബ​റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യോ​ടു മാ​ത്ര​മേ തോ​റ്റി​ട്ടു​ള്ളൂ.

1994ല്‍ ​എ​സി മി​ലാ​നെ അ​യാ​ക്‌​സ് തോ​ല്‍പ്പി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​ര്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.

അ​വ​സ​രം ന​ഷ്ട​മാ​ക്കി ഡോ​ര്‍ട്മു​ണ്ട്

ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍പ്പി​ക്കാ​നു​ള്ള സു​വ​ര്‍ണ​വ​സ​രം ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ഷ്ട​മാ​ക്കി. ഗ്രൂ​പ്പ് എ​ഫി​ലെ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട്-​ബാ​ഴ്‌​സ​ലോ​ണ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി. പ​തി​നാ​റു​കാ​ര​ന്‍ അ​ന്‍സു ഫാ​റ്റി തു​ട​ക്ക​ത്തി​ലേ ഇ​റ​ങ്ങി​യ​തോ​ടെ യു​വേ​ഫ മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കു​ന്ന ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യി. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ അ​ര​ങ്ങേ​റ്റം കൗ​മാ​ര​താ​ര​ത്തി​ന് മി​ക​ച്ച​താ​ക്കാ​നാ​യി​ല്ല. പ​ക​ര​ക്കാ​ര​നാ​യാ​ണ് ല​യ​ണ​ല്‍ മെ​സി ഇ​റ​ങ്ങി​യ​ത്.


ര​ണ്ടാം പ​കു​തി​യി​ല്‍ ഡോ​ര്‍ട്മു​ണ്ട് കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. 57-ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ മാ​ര്‍കോ റൂ​സിന്‍റെ പെ​ന​ല്‍റ്റി ആ​ന്ദ്രെ ടെ​ര്‍ സ്റ്റെ​ഗ​ന്‍ ത​ട​ഞ്ഞു. 77-ാം മി​നി​റ്റി​ല്‍ ജൂ​ലി​യ​ന്‍ ബ്രാ​ന്‍ഡ​റ്റി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​റി​ല്‍ ത​ട്ടി​തെ​റി​ച്ചു.

ഗ്രൂ​പ്പി​ലെ ഇ​ന്‍റ​ര്‍ മി​ലാ​ന്‍-​സ്ലാ​വി​യ പ്രാ​ഗ് മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ക​ളി​യു​ടെ അ​വ​സാ​നം നി​ക്കോ​ളോ ബ​രേ​ല നേ​ടി​യ ഗോ​ളി​ലാ​ണ് ഇ​ന്‍റ​ര്‍ സ​മ​നി​ല പി​ടി​ച്ച​ത്. സ്ലാ​വി​യ പ്രാ​ഗ് 63-ാം മി​നി​റ്റി​ല്‍ പീ​റ്റ​ര്‍ ഒ​ല​യി​ങ്ക​യു​ടെ ഗോ​ളി​ലാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചെ​ല്‍സിഞെ​ട്ടി

ചെ​ല്‍സി​യു​ടെ പ​രി​ശീ​ല​ക​നാ​യി ഫ്രാ​ങ്ക് ലാം​പ​ര്‍ഡി​ന്‍റെ ആ​ദ്യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ തോ​ല്‍വി​യാ​യി​രു​ന്നു. സ്പാ​നി​ഷ് ക്ല​ബ് വ​ല​ന്‍സി​യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ല്‍സി​യെ ത​ക​ര്‍ത്തു. 74-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​ഗോ​യു​ടെ ഗോ​ളി​ലാ​ണ് വ​ല​ന്‍സി​യ​യു​ടെ ജ​യം. 87-ാം മി​നി​റ്റി​ല്‍ റോ​സ് ബ​ര്‍ക്കി​ലി​ക്ക് സ​മ​നി​ല നേ​ടാ​ന്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ ല​ഭി​ച്ച അ​വ​സ​രം പാ​ഴാ​ക്കി. ബാ​ര്‍ക്കി​ലി​യു​ടെ ഷോ​ട്ട് ബാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രൂ​പ്പി​ലെ​ത​ന്നെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ അ​യാ​ക്‌​സ് 3-0ന് ​ലി​ലെ​യെ തോ​ല്‍പ്പി​ച്ചു.
ഗ്രൂ​പ്പ് ജി​യി​ല്‍ ലി​യോ​ണ്‍-​സെ​നി​ത് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ് മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ടീ​മോ വെ​ര്‍ണ​റു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ലീ​പ്‌​സി​ഗ് 2-1ന് ​ബെ​ന്‍ഫി​ക്ക​യെ തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.