ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
Saturday, August 17, 2019 10:42 PM IST
ബാസൽ: ബിഡബ്ല്യുഎഫ് വേൾഡ് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം. പി.വി. സിന്ധുവിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ. ബിഡബ്ല്യുഎഫ് സൂപ്പർ കപ്പ് കിരീടം കഴിഞ്ഞ ആഴ്ച നേടിയ പുരുഷ ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി - സാത്വിക്സായ് രാജ് സഖ്യം പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്കിനെത്തുടർന്നാണ് ഇവർ പിന്മാറിയത്.
കഴിഞ്ഞ രണ്ട് സീസണിലും സിന്ധു വെള്ളി കരസ്ഥമാക്കിയിരുന്നു. ലോക അഞ്ചാം നന്പർ വനിതാ സിംഗിൾസ് താരമായ സിന്ധു ഇത്തവണ സ്വർണം നേടുന്നതിനായാണ് ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ്. 2017ൽ ജപ്പാന്റെ നസോമി ഒകുഹാരയോടും 2018ൽ സ്പെയിനിന്റെ കരോളിന മാരിനോടുമാണ് സിന്ധു ഫൈനലിൽ പരാജയപ്പെട്ടത്. 2013, 2014 വർഷങ്ങളിൽ സിന്ധു വെങ്കലവും നേടിയിരുന്നു.