അസംപ്ഷൻ സൗത്ത് ഇന്ത്യ ടൂർണമെന്റുകൾ നാളെ
Saturday, August 17, 2019 10:42 PM IST
ചങ്ങനാശേരി: അസംപ്ഷൻ കോളജ് ആതിഥ്യമരുളുന്ന സിസ്റ്റർ ട്രീസ മേരി മെമ്മോറിയൽ സിൽവർ ജൂബിലി സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് വോളീബോൾ, ഗോൾഡൻ ജൂബിലി മെമ്മോറിയൽ 20-ാമത് ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾ നാളെ ആരംഭിക്കും.
ടൂർണമെന്റിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം സിഎംസി നിർവഹിക്കും. ഉദ്ഘാടന മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ കോളജ്, സെന്റ് സേവ്യേഴ്സ് കോളജ് ആലുവയെ നേരിടും. ബാസ്കറ്റ്ബോൾ ഫൈനൽ മത്സരം 21 നു രാവിലെ 9.30നും ടൂർണമെന്റുകളുടെ സമാപനസമ്മേളനം 22നു രാവിലെ 9.30 നും നടക്കും.