പരിഭ്രമിക്കാനൊന്നുമില്ല: സച്ചിൻ
Monday, May 27, 2019 12:12 AM IST
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യൻ ടീം പരാജയപ്പെട്ടതിൽ ആശ്വാസ വാക്കുകളുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.
ഒരു മത്സരം അടിസ്ഥാനപ്പെടുത്തി ടീമിനെ വിധിക്കേണ്ട. ഇതൊരു ടൂർണമെന്റാണ്. ക്രിക്കറ്റിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകും. യഥാർഥ മത്സരങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങളിൽ ടീമുകൾ വിവിധ ബാറ്റിംഗ്, ബൗളിംഗ് കോന്പിനേഷനുകൾ പരീക്ഷിക്കാറുണ്ട്. അതുകൊണ്ട് പരിഭ്രമിക്കാനൊന്നുമില്ല- സച്ചിൻ പറഞ്ഞു. മിക്ക ടീമുകളും അവരുടെ പ്ലേയിംഗ് ഇലവനെയല്ല സന്നാഹങ്ങളിലിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.