കൊന്പനിക്കു പുതിയ റോൾ
Monday, May 20, 2019 12:15 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയോട് വിടപറഞ്ഞ ക്യാപ്റ്റൻ വിൻസെന്റ് കൊന്പനി ഇനി പുതിയ റോളിൽ. ഇംഗ്ലണ്ട് വിട്ട കൊന്പനി സ്വന്തം നാടായ ബെൽജിയത്തിലേക്കാണ് മടങ്ങുന്നത്.
ബെൽജിയത്തിലെ സൂപ്പർ ക്ലബ്ബായ ആൻഡെർലെഷിന്റ പ്ലെയർ മാനേജർ പദവിയിൽ കൊന്പനി നിയമിതനായി. കൊന്പനിയുടെ ആദ്യ ക്ലബ്ബാണ് ആൻഡെർലെഷ്. മൂന്ന് വർഷത്തെ കരാറാണ് ആൻഡെർലെഷുമായി കൊന്പനി ഒപ്പുവച്ചിരിക്കുന്നത്. ജൂലൈയിൽ കൊന്പനി ക്ലബ്ബിനൊപ്പം ചേരും.