സു​​വ​​ർ​​ണ​​മുത്തം
സു​​വ​​ർ​​ണ​​മുത്തം
Monday, April 22, 2019 11:43 PM IST
ദോ​​ഹ: 23-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം ദി​​നം മ​​ല​​യാ​​ള​​ത്തി​​ന്‍റെ വെ​​ങ്ക​​ല​​ത്തി​​ള​​ക്കം. പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എം.​​പി. ജാ​​ബി​​ർ ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി. മീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണ​​വും ഇ​​ന്ന​​ലെ പി​​റ​​ന്നു. വ​​നി​​താ വി​​ഭാ​​ഗം 800 മീ​​റ്റ​​റി​​ൽ ഗോ​​മ​​തി മാ​​രി​​മു​​ത്തു ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 2:02.70 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഗോ​​മ​​തി ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്. താ​​ര​​ത്തി​​ന്‍റെ മി​​ക​​ച്ച സ​​മ​​യ​​മാ​​ണി​​ത്.

ര​​ണ്ടാം ദി​​നം ര​​ണ്ട് സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ര​​ണ്ട് വെ​​ങ്ക​​ല​​വും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. പു​​രു​​ഷ വി​​ഭാ​​ഗം ഷോ​​ട്ട് പു​​ട്ടി​​ൽ ത​​ജീ​​ന്ദ​​ർ പാ​​ൽ സിം​​ഗ് തോ​​ർ (20.22 മീ​​റ്റ​​ർ) ആ​​ണ് ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ ര​​ണ്ടാം സ്വ​​ർ​​ണ​​മെ​​ത്തി​​ച്ച​​ത്.

49.13 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജാ​​ബി​​ർ ഹ​​ർ​​ഡി​​ൽ​​ക​​ട​​ന്ന് ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ട​​ത്. ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യ​​ത്തി​​ലൂ​​ടെ​​യാ​​ണ് മെ​​ഡ​​ൽ നേ​​ട്ടം. 47.51 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത ഖ​​ത്ത​​റി​​ന്‍റെ അ​​ബ്‌​ദ​​ർ​​റ​​ഹ്‌​മാ​​ൻ സാം​​ബ​​യ്ക്കാ​​ണ് സ്വ​​ർ​​ണം. താ​​യ്പേ​​യി​​യു​​ടെ ചെ​​ൻ ചീ​​ഹ് (48.91 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി.

ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത​​യും ജാ​​ബി​​ർ ക​​ര​​സ്ഥ​​മാ​​ക്കി. 49.30 സെ​​ക്ക​​ൻ​​ഡ് ആ​​ണ് ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​താ മാ​​ർ​​ക്ക്.

വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യാ​​ണ് ഇ​​ന്ത്യ ഇ​​ന്ന​​ലെ മെ​​ഡ​​ൽ വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. 57.22 സെ​​ക്ക​​ൻ​​ഡു​​മാ​​യി സ​​രി​​ത​​ബെ​​ൻ ഗെ​​യ്ക വാ​​ദാ​​ണ് ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ വെ​​ങ്ക​​ല​​മെ​​ത്തി​​ച്ച​​ത്. വി​​യ​​റ്റ്നാ​​മി​​ന്‍റെ തി ​​ലാ​​ൻ ക്വാ​​ച്ച് (56.10 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണ​​വും ബെ​​ഹ്റി​​ന്‍റെ അ​​മി​​നാ​​ത് യൂ​​സ​​ഫ് (56.39 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി​​യും ക​​ര​​സ്ഥ​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ അ​​ർ​​പി​​ത മ​​ഞ്ജു​​നാ​​ഥി​​ന് (58.15 സെ​​ക്ക​​ൻ​​ഡ്) ആ​​റാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.
ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം ന​​ട​​ന്ന അ​​വ​​സാ​​ന ഇ​​ന​​മാ​​യ പു​​രു​​ഷന്മാ​​രു​​ടെ 10,000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഗ​​വി​​ത് മു​​ര​​ളി കു​​മാ​​ർ വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. ക​​രി​​യ​​റി​​ലെ മി​​ക​​ച്ച സ​​മ​​യ​​മാ​​യ 28:38.34 സെ​​ക്ക​​ൻ​​ഡ് ക​​ണ്ടെ​​ത്തി​​യാ​​ണ് ഗ​​വി​​ത് വെ​​ങ്ക​​ലം നേ​​ടി​​യ​​ത്. ബെ​​ഹ്റി​​ന്‍റെ ഫി​​കാ​​ദു ദ​​വി​​ത് (28:26.30 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം നേ​​ടി.


ദ്യു​​തി​​യു​​ടെ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്ത​​ൽ വീ​​ണ്ടും

വ​​നി​​ത​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ ദ്യു​​തി ച​​ന്ദ് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി. ആ​​ദ്യ​​ദി​​നം ഹീ​​റ്റ്സി​​ൽ 11.28 സെ​​ക്ക​​ൻ​​ഡി​​ൽ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ ദ്യു​​തി ഇ​​ന്ന​​ലെ സെ​​മി​​യി​​ലും പു​​തി​​യ സ​​മ​​യം ക​​ണ്ടെ​​ത്തി. സെ​​മി​​യി​​ൽ 11.26 സെ​​ക്ക​​ൻ​​ഡി​​ൽ ഓ​​ടി​​യെ​​ത്തി​​യാ​​ണ് ദ്യു​​തി പു​​തി​​യ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എന്നാൽ, ഫൈ​ന​ലി​ൽ 11.44 സെ​ക്ക​ൻ​ഡു​മാ​യി നാ​ലാ​മ​ത് എ​ത്താ​നേ ദ്യു​തി​ക്കു സാ​ധി​ച്ചു​ള്ളൂ.

ആ​​രോ​​ക്യ രാ​​ജീ​​വ് നാ​​ലാ​​മ​​ത്

ക​​രി​​യ​​റി​​ലെ മി​​ക​​ച്ച സ​​മ​​യം ക​​ണ്ടെ​​ത്താ​​നാ​​യെ​​ങ്കി​​ലും പു​​രു​​ഷന്മാ​​രു​​ടെ 400 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​രോ​​ക്യ രാ​​ജീ​​വി​​നു മെ​​ഡ​​ൽ നേ​​ടാ​​നാ​​യി​​ല്ല. 45.37 സെ​​ക്ക​​ൻ​​ഡു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു സാ​​ധി​​ച്ചു​​ള്ളൂ. മ​​ല​​യാ​​ളി താ​​ര​​മാ​​യ മു​​ഹ​​മ്മ​​ദ് അ​​ന​​സ് (46.10 സെ​​ക്ക​​ൻ​​ഡ്) എ​​ട്ടാം സ്ഥാ​​നം കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു.

ഓ​​ടിത്തീർ​​ക്കാ​​തെ ജി​​ൻ​​സ​​ണ്‍

പു​​രു​​ഷ വി​​ഭാ​​ഗം 800 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​റ​​ങ്ങി​​യ മ​​ല​​യാ​​ളി താ​​രം ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ പി​​ൻ​​വാ​​ങ്ങി. 600 മീ​​റ്റ​​ർ​​വ​​രെ നാ​​ലാം സ്ഥാ​​ന​​ത്ത് നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ജി​​ൻ​​സ​​ണ്‍ പി​​ൻ​​വാ​​ങ്ങി​​യ​​ത്. മു​​ഹ​​മ്മ​​ദ് അ​​ഫ്സ​​ലി​​ന് 1:54.68 സെ​​ക്ക​​ൻ​​ഡു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഖ​​ത്ത​​റി​​ന്‍റെ അ​​ബൂ​​ബ​​ക്ക​​ർ ഹൈ​​ദ​​റി​​നാ​​ണ് (1:44.33 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം. കു​​വൈ​​റ്റി​​ന്‍റെ ഇ​​ബ്രാ​​ഹിം അ​​ൽ​​ഫോ​​ഫൈ​​രി (1:46.88 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി.

ശി​​വ്പാ​​ലി​​നു വെ​​ള്ളി

പു​​രു​​ഷ​ന്മാ​രു​​ടെ ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ശി​​വ്പാ​​ൽ സിം​​ഗ് വെ​​ള്ളി​​യ​​ണി​​ഞ്ഞു. വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച ദൂ​​രം ക​​ണ്ടെ​​ത്തി​​യാ​​യി​​രു​​ന്നു ശി​​വ്പാ​​ൽ വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 86.23 മീ​​റ്റ​​ർ ഇ​​ന്ത്യ​​ൻ താ​​രം ജാ​​വ​​ലി​​ൻ പാ​​യി​​ച്ചു. താ​​യ്പേ​​യി​​യു​​ടെ ചെം​​ഗ് ചാ​​വൊ സ​​ണ്‍ (86.72 മീ​​റ്റ​​ർ) സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ ദേ​​വി​​ന്ദ​​ർ സിം​​ഗ് കാം​​ഗ് 71.58 മീ​​റ്റ​​റു​​മാ​​യി 10-ാം സ്ഥാ​​ന​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.