ദേശീയ ബ്ലൈൻഡ് ഫുട്ബോളിൽ മലയാളികൾക്കു നേട്ടം
Thursday, April 18, 2019 12:41 AM IST
കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച നാലാമത് നാഷണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു മികച്ചനേട്ടം. ബംഗളൂരുവിൽ നടന്ന ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർ ആയി കേരളത്തിന്റെ പി.എസ്. സുജിത് തെരഞ്ഞെടുക്കപ്പെട്ടു. ഡെവലപ്മെന്റ് വിഭാഗത്തിൽ കേരള താരങ്ങൾ അണിനിരന്ന ന്യുബീസ് ടീം ചാന്പ്യൻമാരായി. കേരളത്തിൽനിന്നു വിഷ്ണു, നവാസ്, അനുഗ്രഹ്, പി.എസ്. സുജിത് എന്നിവർ ന്യൂബീസ് ടീമിനു വേണ്ടി ബൂട്ടണിഞ്ഞു.