ടാറ്റ മോട്ടോഴ്സിന് പുതിയ രണ്ട് ഇവി സ്റ്റോറുകള്‍
Saturday, August 31, 2024 12:35 AM IST
കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്സ്ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ മോട്ടോഴ്സിന്റെ ഉപവിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഇടപ്പള്ളി, കളമശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ മറ്റു നഗരങ്ങളില്‍ എക്സ്ക്ലൂസീവ് ഇവി സര്‍വീസ് സെന്ററുകള്‍ വൈകാതെ ആരംഭിക്കുമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.