നിക്ഷേപക സംഗമം നടത്തി
Saturday, August 17, 2024 11:50 PM IST
കൊച്ചി: കിഴക്കൻ ടിമോറിൽ വിദ്യാഭ്യാസമേഖലയിൽ നിക്ഷേപം നടത്താൻ കേരളത്തിൽനിന്നുള്ള എം.എൻ. അനുരാജിന്റെ നേതൃത്വത്തിലുള്ള വിക എഡ്യുക്കേഷൻ കൺസൾട്ടൻസിക്ക് ക്ഷണം ലഭിച്ചു. കിഴക്കൻ ടിമോറിന്റെ തലസ്ഥാനമായ ദിലിയിൽ നടന്ന ഇന്ത്യയിൽനിന്നുള്ള നിക്ഷേപകരുടെ സംഗമത്തിൽ അദ്ദേഹം പങ്കെടുത്തു.
രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ഐടി, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്ന് മുപ്പതോളം സ്ഥാപനങ്ങൾ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു.