മുത്തൂറ്റ് ഫിൻകോർപിനു നേട്ടം
Thursday, August 15, 2024 12:12 AM IST
കൊച്ചി: മുത്തൂറ്റ് ഫിൻകോർപ് 19,631.06 കോടി രൂപയുടെ സംയോജിത വായ്പാ വിതരണ നേട്ടം കൈവരിച്ചു. സംയോജിത വായ്പാ വിതരണത്തില്‍ 29.08 ശതമാനം വർധനയോടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 39,256.92 കോടി രൂപയിലെത്തി.
ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 303.51 കോടി രൂപയാണ് അറ്റാദായം. 2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തെ അപേക്ഷിച്ച് 42.17 ശതമാനം വർധനവാണിതു സൂചിപ്പിക്കുന്നത്.
മുത്തൂറ്റ് ഫിൻകോർപിന്റെ മാത്രം വായ്പാ വിതരണം 2024 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 12,573.86 കോടി രൂപയിൽനിന്ന് 37.17 ശതമാനം വർധിച്ച് 17,247.81 കോടി രൂപയിലെത്തിയിട്ടുണ്ട്. അറ്റാദായം 64.72 ശതമാനം വർധിച്ച് 181.17 കോടി രൂപയിലെത്തി.