കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ല്‍ വീ​​​ടു​​​ക​​​ള്‍ ന​​​ഷ്ട​​​മാ​​​യ​​​വ​​​ര്‍​ക്ക് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് 50 വീ​​​ട് നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​മെ​​​ന്നു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് സി​​​എ​​​സ്ആ​​​ര്‍ മേ​​​ധാ​​​വി ബാ​​​ബു ജോ​​​ണ്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

2018ലെ ​​​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​ട​​​ര്‍​ന്ന് ആ​​​രം​​​ഭി​​​ച്ച മു​​​ത്തൂ​​​റ്റ് ആ​​​ഷി​​​യാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു വീ​​​ടു​​​ക​​​ൾ നി​​​ര്‍​മി​​​ച്ചു​​ന​​​ല്‍​കു​​​ന്ന​​​ത്.

500 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലു​​​ള്ള വീ​​​ടു​​​ക​​​ളാ​​​യി​​​രി​​​ക്കും നി​​​ര്‍​മി​​​ക്കു​​​ക. ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ സ​​​ര്‍​ക്കാ​​​രു​​​മാ​​​യി കൂ​​​ടി​​യാ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്കും. ആ​​​ഷി​​​യാ​​​ന പ​​​ദ്ധ​​​തി വ​​​ഴി കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ഹ​​​രി​​​യാ​​​ന, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​തു​​​വ​​​രെ 257 വീ​​​ടു​​​ക​​​ള്‍ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​ത്തൂ​​​റ്റ് കോ​​​ര്‍​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജ​​​ര്‍ കെ.​​​എ​​​സ്. സി​​​മി​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.