മണപ്പുറം ഫിനാന്‍സിന് 557 കോടി അറ്റാദായം
Tuesday, August 13, 2024 11:31 PM IST
കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 556.5 കോടി രൂപ സംയോജിത അറ്റാദായം നേടി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവിൽ 11.7 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 21 ശതമാനം വാര്‍ഷിക വര്‍ധനയോടെ 44,932 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനമാണു വര്‍ധന.