കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ യു​​​വാ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ന്‍ ഇ​​​സ് ബാ​​​ര്‍ ഡ്ര​​​ഗ്‌​​​സ് കി ​​​ഹാ​​​ര്‍ എ​​​ന്ന​​പേ​​​രി​​​ല്‍ പു​​​തി​​​യ കാ​​​മ്പ​​​യി​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​മു​​​ഖ സ്‌​​​പോ​​​ര്‍​ട്‌​​​സ് ബ്രോ​​​ഡ്കാ​​​സ്റ്റ​​​റാ​​​യ സോ​​​ണി സ്‌​​​പോ​​​ര്‍​ട്‌​​​സ് നെ​​​റ്റ്‌​​​വ​​​ര്‍​ക്ക്.

യു​​​വാ​​​ക്ക​​​ളെ പ്ര​​​ചോ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു പ​​​ക​​​രം സ്‌​​​പോ​​​ര്‍​ട്‌​​​സി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ​​​ക​​​ര​​​വും സം​​​തൃ​​​പ്ത​​​വു​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് ഊ​​​ന്ന​​​ല്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​മാ​​​ണ് കാ​​​മ്പ​​​യി​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഗൗ​​​തം ഗം​​​ഭീ​​​ര്‍, സു​​​നി​​​ല്‍ ഛേത്രി, ​​​ബൈ​​​ച്ചും​​​ഗ് ബു​​​ടി​​​യ, ടെ​​​ന്നീ​​​സ് താ​​​രം സാ​​​നി​​​യ മി​​​ര്‍​സ, സൈ​​​ന നെ​​​ഹ്‌​​​വാ​​​ള്‍, സ്മൃ​​​തി മ​​​ന്ദാ​​​ന, പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ്, മ​​​ന്‍​പ്രീ​​​ത് സിം​​​ഗ്, നി​​​ഖാ​​​ത് സ​​​രീ​​​ന്‍ എ​​​ന്നീ പ്ര​​​മു​​​ഖ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും.


യു​​​വാ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും ആ ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള ശ​​​ക്തി സ്‌​​​പോ​​​ര്‍​ട്‌​​​സി​​​നു​​​ണ്ടെ​​​ന്ന് ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​വെ​​​ന്നും സോ​​​ണി പി​​​ക്‌​​​ചേ​​​ഴ്‌​​​സ് നെ​​​റ്റ്‌​​​വ​​​ര്‍​ക്​​​സ് ഇ​​​ന്ത്യ​​​യു​​​ടെ സ്‌​​​പോ​​​ര്‍​ട്‌​​​സ് ബി​​​സി​​​ന​​​സ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ബി​​​സി​​​ന​​​സ് ഹെ​​​ഡും ചീ​​​ഫ് റ​​​വ​​​ന്യൂ ഓ​​​ഫീ​​​സ​​​റു​​​മാ​​​യ രാ​​​ജേ​​​ഷ് കൗ​​​ള്‍ പ​​​റ​​​ഞ്ഞു.