ബാങ്ക് ഓഫ് ബറോഡ 228-ാമത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു
Tuesday, July 16, 2024 11:48 PM IST
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ 228-ാമത് ശാഖ പത്തനാപുരത്ത് മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം സോണ്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, തിരുവനന്തപുരം റീജണ്‍ ഡിജിഎം ആന്‍ഡ് റീജണല്‍ ഹെഡ് വിഎസ്വി ആർ. ശ്രീധര്‍, പത്തനാപുരം ശാഖാ മാനേജര്‍ മനീഷ് കൃഷ്ണ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.