ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്സ്
Tuesday, June 25, 2024 11:41 PM IST
കൊച്ചി: ഡയറി ഉത്പന്ന കമ്പനിയായ സാപിന്സ് ഈ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. പ്രതിദിനം 50,000 ലിറ്റര്‍ സംസ്കരണശേഷിയുള്ള പ്ലാന്റ് കിഴക്കമ്പലത്താണു സ്ഥാപിച്ചത്.
2.8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച പ്ലാന്റിന്റെ ശേഷി 200 കിലോവാട്ടാണ്. ഇവിടുത്തെ മുഴുവന്‍ ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാന്‍ പ്ലാന്റിനാകുമെന്ന് സാപിന്സ് ഡയറി മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ് പറഞ്ഞു.