ഫോറം മാളില്‍ ഫ്ലാഷ് സെയില്‍
Thursday, June 20, 2024 11:40 PM IST
കൊച്ചി: ഫോറം കൊച്ചിയില്‍ ജൂലൈ അഞ്ചു മുതൽ ഏഴു വരെ ഫ്ലാഷ് സെയില്‍ നടക്കും. നൂറിലധികം പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ ലഭിക്കും.
നൂതന ഫാഷന്‍ വസ്ത്രങ്ങള്‍, ആക്സസറികള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വെയര്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഡൈനിംഗ് വസ്തുക്കൾ എന്നിവയ്ക്ക് ഓഫറുണ്ട്. പിവിആര്‍ ഐനോക്സില്‍ 99 രൂപയ്ക്കും 101 രൂപയ്ക്കും തെരഞ്ഞെടുത്ത സിനിമകൾ കാണാം. മേളയുടെ ഭാഗമായി ആറിന് മ്യൂസിക് ഫെസ്റ്റിവലും നടക്കുമെന്ന് അധികൃതർ അറിയിച്ചു.