മിൽമ മിലി മാർട്ടുമായി ടിആർസിഎംപിയു
Sunday, June 16, 2024 12:54 AM IST
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ (ടിആർസിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്റെ ഭാഗമായി സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള ‘മിൽമ മിലി മാർട്ട് ’ സംരംഭത്തിനു തുടക്കമായി.
സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ടിന്റെ ഉദ്ഘാടനം റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന്റെ പഴവങ്ങാടി ഔട്ട്ലെറ്റിൽ മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് എന്നിവർ ചേർന്നു നിർവഹിച്ചു. ടിആർസിഎംപിയു മാനേജിംഗ് ഡയറക്ടർ ഡോ. പി. മുരളി സന്നിഹിതനായി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച ‘റീപോസിഷനിംഗ് മിൽമ 2023’ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാഗ്യ ചിഹ്നമായ ‘മിലി’ എന്ന മിൽമ ഗേളിന്റെ പേരിലാണ് ‘മിലി മാർട്ട്’ അറിയപ്പെടുന്നത്.
മോഡേണ്‍ ട്രേഡിൽ ഉൾപ്പെടുന്ന സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മിൽമ ഉത്പന്നങ്ങൾക്ക് മാത്രമായാണ് ‘മിൽമ മിലി മാർട്ട് ’ പ്രവർത്തിക്കുന്നത്.