സീ​​​മ മോ​​​ഹ​​​ന്‍​ലാ​​​ല്‍

കൊ​​​ച്ചി: വി​​​പ​​​ണി​​​യി​​​ല്‍ ക​​​റു​​​ത്ത പൊ​​​ന്നി​​​ന് ന​​​ല്ല കാ​​​ലം. ഗാ​​​ര്‍​ബി​​​ള്‍​ഡ് കു​​​രു​​​മു​​​ള​​​കി​​​ന് കി​​​ലോ​​​യ്ക്ക് 639 രൂ​​​പ​​​യും അ​​​ണ്‍​ഗാ​​​ര്‍​ബി​​​ള്‍​ഡ് കു​​​രു​​​മു​​​ള​​​കി​​​ന് കി​​​ലോ​​​യ്ക്ക് 619 രൂ​​​പ​​​യു​​​മാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ വി​​​പ​​​ണി വി​​​ല. ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ ആ​​​വ​​​ശ്യം വ​​​ര്‍​ധി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യ വി​​​ല​​വ​​​ര്‍​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം.

2015ല്‍ ​​​കി​​​ലോ​​​യ്ക്ക് 730 രൂ​​​പ എ​​​ന്ന റി​​​ക്കാ​​​ര്‍​ഡ് വി​​​ല​​​യി​​​ട്ട കു​​​രു​​​മു​​​ള​​​കി​​​ന് തു​​​ട​​​ര്‍​ന്നു​​​ള്ള വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ വി​​​ല​​​യി​​​ടി​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലു​​​ണ്ടാ​​​യ കൊ​​​ടും​​ചൂ​​​ട് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന ഈ ​​​വി​​​ല​​വ​​​ര്‍​ധ​​​ന കു​​​രു​​​മു​​​ള​​​ക് ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പ്ര​​​തീ​​​ക്ഷ ന​​​ല്‍​കു​​​ന്ന​​​താ​​​ണ്. ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി കു​​​രു​​​മു​​​ള​​​ക് വി​​​ല കി​​​ലോ​​​യ്ക്ക് 270 മു​​​ത​​​ല്‍ 350 വ​​​രെ​​​യാ​​​യി​​​രു​​​ന്നു. 2013ല്‍ 400 ​​​രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ കു​​​രു​​​മു​​​ള​​​ക് വി​​​ല പി​​​ന്നീ​​​ട് ഉ​​​യ​​​ര്‍​ന്നാ​​​ണ് 730ല്‍ ​​​എ​​​ത്തി​​​യ​​​ത്. അ​​​തി​​​നു​​​ശേ​​​ഷം വേ​​​ഗ​​​ത്തി​​​ല്‍ ഇ​​​ടി​​​ഞ്ഞ് 270 രൂ​​​പ വ​​​രെ താ​​​ഴ്ന്നു.​


ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന കു​​​രു​​​മു​​​ള​​​കി​​​ന് 500 രൂ​​​പ ത​​​റ​​​വി​​​ല നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​രു​​​മു​​​ള​​​കി​​​ന്‍റെ വി​​​ല ഉ​​​യ​​​ര്‍​ന്നി​​​ല്ല. ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍നി​​​ന്നു​​​ള്ള വ​​​ലി​​​പ്പം കൂ​​​ടി​​​യ കു​​​രു​​​മു​​​ള​​​കി​​​ന് വി​​​പ​​​ണി​​​ക​​​ളി​​​ല്‍ പ്രി​​​യ​​​മേ​​​റി​​​യ​​​തും കേ​​​ര​​​ള വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ക​​​ര്‍​ണാ​​​ട​​​ക കു​​​രു​​​മു​​​ള​​​കി​​​ന്‍റെ വി​​​ല്പ​​​ന. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ വി​​​ല ഉ​​​യ​​​ര്‍​ന്ന് 640 രൂ​​​പ വ​​​രെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു. മും​​​ബൈ, കോ​​​ല്‍​ക്ക​​​ത്ത, ഡ​​​ല്‍​ഹി തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണ് കു​​​രു​​​മു​​​ള​​​കി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​ക​​​ള്‍.