ചാവറ മാട്രിമണിക്ക് കാഞ്ഞിരപ്പള്ളിയിൽ പുതിയ ഓഫീസ്
Thursday, June 6, 2024 12:18 AM IST
കാഞ്ഞിരപ്പള്ളി: ചാവറ മാട്രിമണി കാഞ്ഞിരപ്പള്ളിയിൽ പുതിയ ഓഫീസ് തുറന്നു. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, ചാവറ മാട്രിമണി എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജോസഫ് മാത്യു, കെ.പി. ഫിനോ എന്നിവർ പ്രസംഗിച്ചു.