സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
Saturday, May 11, 2024 1:08 AM IST
അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില രണ്ടു തവണ വര്‍ധിച്ചു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്.
പിന്നീട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് ആകെ 85 രൂപയുടെയും പവന് 680 രൂപയുടെയും വര്‍ധനവുണ്ടായി. ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.