രാജ്യാന്തര ഫർണിച്ചർ എക്സ്പോ സമാപിച്ചു
Tuesday, May 7, 2024 1:14 AM IST
കൊച്ചി: ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ) സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര ഫർണിച്ചർ എക്സ്പോ ഫിഫെക്സ് 2024 സമാപിച്ചു.
ആറു സംസ്ഥാനങ്ങളിൽനിന്നുള്ള ഫർണിച്ചർ ഡീലർമാർ മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഒറ്റദിവസം തന്നെ 100 കോടി രൂപയ്ക്കു മുകളിൽ ബിസിനസ് നടന്നതായി ഫ്യുമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അറിയിച്ചു.
ന്യൂഡൽഹി ആസ്ഥാനമായ കയറ്റുമതി ഏജൻസി പ്രതിനിധികളും എക്സ്പോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ഫർണിച്ചർ നിർമാതാക്കളുമായി അവർ വാണിജ്യ കൂടിക്കാഴ്ച നടത്തി. മുന്നൂറിലേറെ ഫർണിച്ചർ ബ്രാൻഡുകളും 650ലേറെ സ്റ്റാളുകളും എക്സ്പോയിൽ പങ്കെടുത്തു.