അസറ്റ് പുതിയ അപ്പാര്‍ട്ട്മെന്റ് തുറന്നു
Sunday, May 5, 2024 12:47 AM IST
കൊച്ചി: അസറ്റ് ഹോംസ് നിര്‍മിക്കുന്ന കൊച്ചി മരടിലെ അസറ്റ് ഡൊമിനിയനില്‍ സാന്പിൾ അപ്പാര്‍ട്ട്മെന്റ് തുറന്നു. ജെവി പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി, തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ദീപ്തി സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
രണ്ട്, മൂന്ന് ബിഎച്ച്കെ ആഡംബര അപ്പാര്‍ട്ട്മെന്റുകളുടെ പദ്ധതിയായ അസറ്റ് ഡൊമിനിയന്‍ 2025 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് ചടങ്ങില്‍ പ്രസംഗിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ പറഞ്ഞു.