ഐസിഎല്‍ ഫിന്‍കോര്‍പ് സെക്വേർഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ അഞ്ച് മുതല്‍
Wednesday, April 3, 2024 1:10 AM IST
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ് സെക്വേർഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. അഞ്ചു മുതല്‍ സബ്സ്ക്രിപ്ഷനുകള്‍ ആരംഭിക്കും.
നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്ളെക്സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ് മുന്നോട്ടുവയ്ക്കുന്നത്.
എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാം. 1000 മുഖവിലയുള്ള ഇഷ്യൂ 23 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. 68 മാസത്തെ കാലാവധി 13.73 ശതമാനം ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപകന് തന്റെ തുക ഇരട്ടിയായി ലഭിക്കും. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്.
10 ഓപ്ഷനുകളെ കുറിച്ചും കൂടുതല്‍ അറിയാനും ഇഷ്യൂ ഘടന മനസിലാക്കാനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫോറം ഇതേ വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 18003133353, 8589001187, 8589020137, 8589020186 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.