മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ
Tuesday, April 2, 2024 12:46 AM IST
ന്യൂഡൽഹി: മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ. തലേ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം അധികമാണിത്.
കഴിഞ്ഞ സാന്പത്തികവർഷത്തെ(ഏപ്രിൽ 2023-മാർച്ച് 2024) ആകെ ജിഎസ്ടി വരുമാനം 20.18 ലക്ഷം കോടി രൂപയാണ്.
മുൻ സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം ജിഎസ്ടി വരുമാനം വർധിച്ചു. മാർച്ചിലുണ്ടായത് രണ്ടാമത്തെ ഉയർന്ന ജിഎസ്ടി വരുമാനമാണ്. 2023 ഏപ്രിലിലെ 1.87 ലക്ഷം കോടിയാണ് റിക്കാർഡ് വരുമാനം.