യാത്രക്കാരെ വലച്ച് വിസ്താര: ഡൽഹി-കൊച്ചി സർവീസ് രണ്ടാം ദിവസവും റദ്ദാക്കി
Tuesday, April 2, 2024 12:46 AM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്നു കൊച്ചിക്കുള്ള വിസ്താര വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. വൈകുന്നേരം 4.30ന് ഡൽഹിയിൽനിന്നു പുറപ്പെടേണ്ട വിമാനമാണ് ഞായറാഴ്ചയും ഇന്നലെയും റദ്ദാക്കിയത്.
പകരം സംവിധാനം വിമാനക്കന്പനി ഒരുക്കാത്തതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് വലഞ്ഞത്. വിസ്താരയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.