ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക്കിംഗ് വേണ്ട: സർവേ
Thursday, March 28, 2024 12:04 AM IST
കൊച്ചി: ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ക്ക് അധിക പായ്ക്കിംഗ് വേണ്ടെന്നു പറയുന്നവരുടെ എണ്ണം കൂടുന്നെന്നു സർവേ.
ആമസോൺ സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും ഓൺലൈൻ സാധനങ്ങൾ അധിക പായ്ക്കിംഗ് ഇല്ലാതെ ലഭിക്കുന്നതാണ് ഇഷ്ടമെന്ന് അഭിപ്രായപ്പെട്ടു.
തുണികള്‍, ഡിറ്റര്‍ജെന്റ്, സ്റ്റേഷനറി തുടങ്ങിയവയ്ക്ക് അവയുടെ ഒറിജിനല്‍ പായ്ക്കിംഗ് മതിയാകുമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 2021 മുതല്‍ ആമസോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളില്‍ അധിക പായ്ക്കിംഗ് കുറച്ചതായി അധികൃതർ പറഞ്ഞു.