പവന് 48,920 രൂപ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാം
Wednesday, March 27, 2024 12:45 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 2171 ഡോളറിലാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ 30 പൈസയുടെ കരുത്ത് നേടിയതിനാല്‍ കേരള വിപണിയില്‍ പത്തു രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഗ്രാമിന് രേഖപ്പെടുത്തിയത്. അതേസമയം, സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന.
ഈ വര്‍ഷം യുഎസ് ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയിലെ കുതിപ്പിനു കാരണമായത്. യുഎസ് വാര്‍ഷിക നാലാം പാദ ജിഡിപി വ്യാഴാഴ്ചയും പിസിഇ കണക്കുകള്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും.
ജപ്പാന്, തായ്വാന്, തുര്‍ക്കി എന്നിവിടങ്ങളിലെ പ്രധാന സെന്‍ട്രല്‍ ബാങ്കുകളുടെ സമീപകാല പലിശനിരക്ക് നീക്കങ്ങളും ഫെഡറല്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളും സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2132 ഡോളര്‍ വരെ കുറയാമെന്നും 2223 ഡോളര്‍ മറികടക്കുമെന്നുമുള്ള പ്രവചനങ്ങളും വരുന്നുണ്ട്.