ഇമാക് സൈലന്റ് ഹീറോ പുരസ്കാരം: രജിസ്ട്രേഷൻ 31 വരെ
Wednesday, March 27, 2024 12:45 AM IST
കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക്) ഏർപ്പെടുത്തുന്ന അഞ്ചാമത് സൈലന്റ് ഹീറോ പുരസ്കാരത്തിനായി ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം. അഞ്ചു പ്രധാന വിഭാഗങ്ങളിലും 60 ഉപവിഭാഗങ്ങളിലുമായി സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് ലഭിക്കുക.
ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊല്യൂഷൻസ്, എന്റർടെയ്ൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിംഗ് സൊല്യൂഷൻസ്, പേഴ്സണലൈസ്ഡ് സൊല്യൂഷൻസ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.emaksilentheroes.com, ഫോൺ: 9137404498, 8590454779. ഏപ്രിൽ 16,17 തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.