കൊ​​​ച്ചി: മു​​​ന്‍​നി​​​ര ടെ​​​ലി​​​ഫോ​​​ണ്‍ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ ഭാ​​​ര​​​തി ഹെ​​​ക്സാ​​​കോം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​ന (ഐ​​​പി​​​ഒ) ഏ​​​പ്രി​​​ല്‍ മൂ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ ന​​​ട​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ 7.5 കോ​​​ടി ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.