ആദിവാസി ഗോത്രവിഭാഗത്തിലെ 216 പേരുടെ വിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ്
Wednesday, March 27, 2024 12:45 AM IST
തിരുവനന്തപുരം: ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓപ് കന്പനീസ്. തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു.
ഊരുകളിലെ ഗോത്ര തലവന്മാർ, മൂപ്പന്മാർ, ബന്ധുക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിബിൻദാസ് കടങ്ങോട് ക്ഷേത്രം മഠാധിപതി സിൻഹ ഗായത്രി, ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.