ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചാര്‍ജിംഗ് സ്റ്റേഷന്
Tuesday, March 26, 2024 1:56 AM IST
കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഥര്‍ എനര്‍ജി ഗ്രിഡ് ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിച്ചു.
ഏഥര്‍ എനര്‍ജി സോണല്‍ ഡെവലപ്മെന്റ് മാനേജര്‍ രാകേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇതോടെ സ്വന്തമായി പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐടിഐയായും കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമായും കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാറി.
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ആന്റണി ഡൊമിനിക് ഫിഗരേദൊ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽ സിസ്റ്റർ റെജി ഉഷ, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജിനോ ജോര്‍ജ്, ഫാ. റെക്സ് ജോസഫ്, ഏഥര്‍ എനര്‍ജി ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എം.വൈ. റഷീദ്, പലാല്‍ മൊബിലിറ്റി ജനറല്‍ മാനേജര്‍ ജോമോന് ജോയ്, സര്‍വീസ് മാനേജര്‍ സാജു ആന്റണി, അക്കാഡമിക് അഡ്വൈസര്‍ ജിനേഷ് വിനയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.