എച്ച്എംഡി ഡിസ്പൊജക്ട് സിംഗിള് യൂസ് സിറിഞ്ചുകള് പുറത്തിറക്കി
Saturday, March 23, 2024 12:53 AM IST
കൊച്ചി: ഡിസ്പോസിബിള്, ഓട്ടോ ഡിസേബിള് സിറിഞ്ചുകളുടെ നിര്മാതാക്കളായ ഹിന്ദുസ്ഥാന് സിറിഞ്ചസ് ആന്ഡ് മെഡിക്കല് ഡിവൈസസ് (എച്ച്എംഡി) ഏറ്റവും നൂതനവും ആദ്യത്തേതുമായ ഡിസ്പൊജക്ട് സിംഗിള് യൂസ് സിറിഞ്ചുകള് പുറത്തിറക്കി.
ആരോഗ്യ പ്രവര്ത്തകര്ക്കുണ്ടാകാന് സാധ്യതയുള്ള ആകസ്മികമായ നീഡില് സ്റ്റിക്ക് പരിക്കുകളുടെ വ്യാപനം കുറയ്ക്കുക, അണുബാധ നിയന്ത്രണം, നിര്മാര്ജനം, പരിശീലനം എന്നിവയുടെ ചെലവ് കുറയ്ക്കുക തുടങ്ങിയവ പുതിയ ഡിസ്പൊജക്ട് സിറിഞ്ചുകള് വാഗ്ദാനം ചെയ്യുന്നു.