ഭീമ ജൂവൽസ് ഗാര്ഡിയന് ഏഞ്ചല്‍ കെയറിന് 65 ലക്ഷം നല്കി
Saturday, March 23, 2024 12:53 AM IST
കൊച്ചി: ഭീമ ജൂവൽസ് അങ്കമാലിയില്‍ പുതിയ ഷോറൂം ആരംഭിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗാര്ഡിയന് ഏഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ കൈമാറി.
ഗാര്ഡിയന് ഏഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഏബ്രഹാം മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത ഭീമ ജൂവൽസ് ചെയര്മാന് ബിന്ദു മാധവ്, ഡയറക്ടര്‍ സരോജിനി ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവരുടെ കൈയിൽനിന്നു തുക ഏറ്റുവാങ്ങി. ബെന്നി ബഹനാന് എംപി, റോജി എം. ജോണ്‍ എംഎൽഎ, മുന്‍സിപ്പല്‍ ചെയര്മാന് മാത്യു തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.