ഹാനോയ്-സിഡ്നി സർവീസിനൊരുങ്ങി വിയറ്റ് ജെറ്റ്
Saturday, March 23, 2024 12:53 AM IST
കൊച്ചി: വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുള്ള വിയറ്റ് ജെറ്റ് സർവീസ് ജൂൺ എട്ടിന് ആരംഭിക്കും.
ആഴ്ചയിൽ രണ്ടു സർവീസുകളാണുണ്ടാകുക. ഇതോടെ ഓസ്ട്രേലിയയിലേക്കുള്ള വിയറ്റ്ജെറ്റ് റൂട്ടുകളുടെ എണ്ണം ഏഴാകും.