മദ്രാസ് ഐഐടി ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു
Thursday, March 21, 2024 11:57 PM IST
കൊച്ചി: ഐഐടി മദ്രാസ് നിയോസ്റ്റാൻഡ് ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു. വീൽചെയറിൽ ഇരിക്കുന്ന അവസ്ഥയിൽനിന്ന് നിൽക്കുന്നതിലേക്കു മാറുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം.
നിയോസ്റ്റാൻഡ് വാണിജ്യവത്കരിച്ച് സ്റ്റാർട്ടപ്പിലൂടെ വിപണിയിൽ എത്തിക്കുമെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ ഐഐടി മദ്രാസിലെ ടിടികെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്മെന്റ് മേധാവി പ്രഫ. സുജാത ശ്രീനിവാസൻ പറഞ്ഞു.