മമ്മൂട്ടി,സാമന്ത ഐസിഎല്‍ ഫിന്‍കോര്‍പ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍
Wednesday, March 20, 2024 11:46 PM IST
കൊച്ചി: നോണ്‍ബാങ്കിംഗ് ഫിനാന്‍ഷല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി സിനിമാതാരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും നിയമിച്ചു.
രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിനുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കുവാനും പൊതുജനങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം വളര്‍ത്താനുമാണ് ജനപ്രിയ താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിച്ചത്.
ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്മാരാക്കിയതിലൂടെ ഐസിഎല്‍ ഫിന്‍കോര്‍പ് വളര്‍ച്ചയുടെ പുതിയ യുഗത്തിന് തുടക്കംകുറിക്കുകയാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.