നാലു നിരക്കില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Sunday, March 17, 2024 1:32 AM IST
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാലു നിരക്കുകളില്‍ യാത്രയ്ക്ക് സൗകര്യമൊരുങ്ങുന്നു.
നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടുകൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്കു പുറമേ എക്സ്പ്രസ് ബിസ് എന്നപേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചു.
ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.