മും​​​ബൈ: ഓ​​​ഹ​​​രി​​വി​​​പ​​​ണി​​​യി​​​ൽ ക​​​ന​​​ത്ത ഇ​​​ടി​​​വ്. ബോം​​​ബെ ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​യാ​​​യ സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും ഒ​​​രു ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞു. സെ​​​ൻ​​​സെ​​​ക്സ് 906 പോ​​​യി​​​ന്‍റ് ഇ​​​ടി​​​ഞ്ഞ് 72761ലും ​​​നി​​​ഫ്റ്റി 338 പോ​​​യി​​​ന്‍റ് ഇ​​​ടി​​​ഞ്ഞ് 21997ലു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

ബി​​​എ​​​സ്ഇ​​​യി​​​ലെ ലി​​​സ്റ്റ​​​ഡ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ആ​​​കെ മൂ​​​ല്യ​​​ത്തി​​​ൽ​​​നി​​​ന്ന് 13.47 ല​​​ക്ഷം കോ​​​ടി രൂ​​​പ ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഏ​​​ഴു ദി​​​വ​​​സ​​​ത്തെ ന​​​ഷ്ടം 21.83 ല​​​ക്ഷം കോ​​​ടി​​​യാ​​​ണ്.

അ​​​മേ​​​രി​​​ക്ക ച​​​തി​​​ച്ചു

ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ ലാ​​​ഭ​​​മെ​​​ടു​​​പ്പും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ണ​​​പ്പെ​​​രു​​​പ്പ ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​ണു വി​​​പ​​​ണി​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ണ​​​പ്പെ​​​രു​​​പ്പം നേ​​​രി​​​യ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​താ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന്, പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്കം ജൂ​​​ണി​​​ലേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷത്തിന്‍റെ അ​​​വ​​​സാ​​​ന​​​ത്തെ മാ​​​സ​​​മാ​​​യ​​​തി​​​നാ​​​ൽ നി​​​കു​​​തി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ര​​​വ​​​ധി ​പേ​​​ർ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റു​​​മാ​​​റി​​​യ​​​തും വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. 396 ഓ​​​ഹ​​​രി​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യി വി​​​ല്പ​​ന​​​സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ട്ട​​​ത്. നി​​​ഫ്റ്റി​​​യി​​​ൽ 43 ഓ​​​ഹ​​​രി​​​ക​​​ൾ ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. 394 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്ന മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ക​​​സ​​​ന്പ​​​ത്ത് ഇ​​​ന്ന​​​ലെ 372.16 ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്കു തകര്‍ന്നു.


അ​​​ദാ​​​നി​​​ക്കു ന​​​ഷ്ടം

അ​​​ദാ​​​നി ഗ്രൂ​​​പ്പ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 5-10 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ടി​​​വു​​​ണ്ടാ​​​യി. 1.26 ല​​​ക്ഷം കോ​​​ടി രൂ​​​പ അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു.

എ​​​ഫ്എം​​​സി​​​ജി സെ​​​ക്ട​​​ർ ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ന​​​ഷ്ടം നേ​​​രി​​​ട്ടു. കോ​​​ൾ ഇ​​​ന്ത്യ, അ​​​ദാ​​​നി പോ​​​ർ​​​ട്ട്സ്, പ​​​വ​​​ർ ഗ്രി​​​ഡ്, എ​​​ൻ​​​ടി​​​പി​​​സി എ​​​ന്നി​​​വ​​​യാ​​​ണ് ന​​​ഷ്ടം നേ​​​രി​​​ട്ട മ​​​റ്റു പ്ര​​​ധാ​​​ന ഓ​​​ഹ​​​രി​​​ക​​​ൾ.

അ​​​തേ​​​സ​​​മ​​​യം, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്, ഐ​​​ടി​​​സി ഓ​​​ഹ​​​രി​​​ക​​​ൾ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. നി​​​ഫ്റ്റി സ്മോ​​​ൾ ക്യാ​​​പ് സൂ​​​ചി​​​ക ഇ​​​ന്നലെ 5.4 ശ​​​ത​​​മാ​​​നം ത​​​ക​​​ർ​​​ന്ന് 2024ലെ ​​​ഏ​​​റ്റ​​​വും മോ​​​ശം നി​​​ല​​​യാ​​​യ 14285 പോ​​​യി​​​ന്‍റി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി മി​​​ഡ്ക്യാ​​​പ് സൂ​​​ചി​​​ക 4.6 ശ​​​ത​​​മാ​​​ന​​​വും, നി​​​ഫ്റ്റി നെ​​​ക്സ്റ്റ് 5.04 ശ​​​ത​​​മാ​​​ന​​​വും ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്.

ഇ​​​ല​​​ക്ട​​​റ​​​ൽ ബോ​​​ണ്ട്

സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​ല​​​ക്ട​​​റ​​​ൽ ബോ​​​ണ്ട് സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു ന​​​ല്കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ബോ​​​ണ്ട് ക​​​ണ​​​ക്കു​​​ക​​​ളും ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​നൊ​​​പ്പം വി​​​പ​​​ണി​​​യെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്.