ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽസ് 100 കോടിയുടെ നിക്ഷേപം നടത്തും
Tuesday, March 5, 2024 12:55 AM IST
കൊച്ചി: ഡോ.അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു.
കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, തലശേരി, മലപ്പുറം എന്നിവിടങ്ങളിൽ പുതിയ ആശുപത്രികൾ ആരംഭിക്കുന്നതിനും കൊച്ചി, കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിൽ നിലവിലുള്ളവ നവീകരിക്കുന്നതിനുമാണു പുതിയ നിക്ഷേപമെന്നു കേരള ഓപ്പറേഷൻസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഇ.ടി. ധീരജ് അറിയിച്ചു.
വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളയമ്പലത്തെ ആശുപത്രിയിൽ റെറ്റിന സേവനങ്ങൾക്കു മാത്രമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യന്താധുനിക സൗകര്യങ്ങൾ തുടങ്ങി.