വാണിജ്യ എൽപിജി; കൊച്ചിയിൽ വില 1806.50 രൂപ
Sunday, March 3, 2024 12:45 AM IST
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന വരുത്തിയതോടെ കൊച്ചിയിൽ സിലിണ്ടറിന് (19 കിലോ) വില 1806.50 രൂപയായി. നേരത്തേ 1781.50 ആയിരുന്നു.
തിരുവനന്തപുരത്ത് 1827.50ഉം കോഴിക്കോട് 1839 രൂപയുമാണ് പുതിയ വില. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് ഫെബ്രുവരിയിൽ 15.50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.